Thiruvananthapuram

തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

Please complete the required fields.




തിരുവനന്തപുരം : തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. നിലവില്‍ മില്ലുകളില്‍ ലിറ്റർ വെളിച്ചെണ്ണയുടെ വില 400 കടന്നു. അഞ്ഞൂറ് രൂപ എത്തിയേക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. ബ്രാന്‍ഡഡ് വെളിച്ചെണ്ണ പാക്കറ്റുകള്‍ 380 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്. 82 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില. 67 മുതല്‍ 70 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞതും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധനവിന് കാരണം.

വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Related Articles

Back to top button