Kozhikode

കോഴിക്കോട് വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Please complete the required fields.




കോഴിക്കോട്: വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസൽ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.

Related Articles

Back to top button