Kerala

വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 25 വർഷം കഠിന തടവും 50,000 രൂപ പിഴയും

Please complete the required fields.




തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

2017-2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ഇട്ട് വിവാഹ വാഗ്ദാനം നടത്തി പ്രതി  പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യുഷൻ കേസ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.  ഇരയായ കുട്ടി വഴങ്ങാത്തതിനാൽ  പ്രതി മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടിയുടെ സ്വർണ്ണ ഏലസും പൈസയും വരെ പ്രതി കൈക്കലാക്കി. ഈ ഏലസ് പ്രതി ചാലയിലുള സ്വർണ്ണ കടയിൽ വിൽക്കുകയും ചെയ്തു.  പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടി അറിയുന്നത്.

Related Articles

Leave a Reply

Back to top button