Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Please complete the required fields.




സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 600 രൂപ വർധിച്ച് 72,160 രൂപയായി. ​ഗ്രാമിന് 75 രൂപ വർധിച്ച് 9,020 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ താഴ്ച്ചയാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് പത്തു രൂപ കുറഞ്ഞ്, 8,945 രൂപയാണ് ഒരു ഗ്രാമിന് വിലയാണ് നൽകേണ്ടിയിരുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

Related Articles

Back to top button