Ernakulam

വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

Please complete the required fields.




എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിയിലെ വനിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരിവ്യാപാരത്തിൻറെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഓൺലൈൻ സ്റ്റോക്ക് ഡ്രേടിങ്ങിലൂടെ വലിയ തുക വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ അനന്തുകൃഷ്ണനെയാണ് (31) കടവന്ത്ര പൊലീസ് പിടികൂടിയത്.

വാട്സാപ്പിൽ വിളിച്ച് വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ട്രേഡിംഗ് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തത്. 2024 ഡിസംബർ മാസം മുതൽ ഇങ്ങോട്ടുള്ള കാലയളവിൽ പലതവണകളായി പണം തട്ടുകയായിരുന്നു. അനന്തുകൃഷ്ണൻ ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ബി. ടെക് പൂ‌‌‌ർത്തിയാക്കിയ പ്രതി നിലവിൽ പുഴക്കൽ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതിവികസന ഓഫിസിലെ താൽക്കാലിക ജീവനക്കാരനാണ്. ഇയാളുടെ മൊബൈൽഫോണും സിമ്മും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടി​ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടി​ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button