Kasargod

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

Please complete the required fields.




കാസര്‍ഗോഡ് : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിന തടവും 5.5 ലക്ഷം രൂപ പിഴയും. പിഴ തുക അടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുള്ള കുട്ടിയെയാണ് പ്രതി പലതവണയായി ലൈംഗിക പീഡനത്തിനിരയാക്കിയത്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചിയിലെ കാട്ടില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ കേസിലെ വിവിധ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്

Related Articles

Back to top button