Kerala

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു

Please complete the required fields.




കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. 8895 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ലോകവിപണിയിലും സ്വർണവില കുറയുകയാണ്. ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനം ഇടിവുണ്ടായി.

ഔൺസിന് 3,268 ഡോളറായാണ് സ്​പോട്ട് ഗോൾഡിന്റെ വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,265 ഡോളറായാണ് കുറഞ്ഞത്. ഡോണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ യു.എസ് ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഇതാവും സ്വർണവിലയിൽ വൻ സ്വാധീനം ചെലുത്തുക.ഫെഡറൽ കോടതി ഉത്തരവിന് സ്റ്റേ വന്നില്ലെങ്കിൽ ആഗോള വിപണിയിൽ മഞ്ഞലോഹത്തിന് പ്രിയം കുറയുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലെ ട്രംപിന്റെ താരിഫ് നടപടികളും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകളും സ്വർണത്തിന്റെ വിലയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്.

Related Articles

Back to top button