
തലശ്ശേരി: തലശ്ശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു. ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു . തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്‌സി സ്റ്റാൻഡിലെ പുളിമരമാണ് കാറ്റിൽ കടപുഴകി വീണത് . അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കൺസിലർമാരും ചുമട്ടു തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി.
അതേസമയം, കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23 നു കാലവർഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.





