Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു,

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്. വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്.

വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. എന്നാൽ സ്വർണാഭരണ ഉപഭോക്താക്കളുടം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് സ്വർണവില വീണ്ടും ഉയർന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7210 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Related Articles

Back to top button