Kerala

കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്

Please complete the required fields.




കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്. അവധികൾ ചീഫ് ഓഫീസ് നിർദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിർദേശം. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. കൂടാതെ ജീവനക്കാരുടെ അഭാവമുണ്ടായാൽ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് നിർദേശം നൽകി.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Related Articles

Leave a Reply

Back to top button