
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയി ലേക്ക് ജനപ്രവാഹം തുടരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഇന്നലെ പുലർച്ചെയും നീണ്ട നിര കാണാമായിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു ലക്ഷത്തിലേറെ പേർ ഫ്രാൻസിസ് മാർപാപ്പയ്ക്കു ആദരാഞ്ജലി അർപ്പിച്ച് പ്രാർഥിച്ചു.
അർധരാത്രിയിൽ ബസിലിക്ക അടയ്ക്കാൻ നേരത്തെ തീരുമാ നിച്ചിരുന്നെങ്കിലും ജനപ്രവാഹം തുടർന്നതോടെ ഇന്നലെ രാവിലെ 5.30 വരെ തുറന്നിരുന്നു. ബസിലിക്ക ശുചീകരിക്കുന്നതിനാ യി ഒന്നര മണിക്കൂർ അടച്ചെങ്കിലും രാവിലെ ഏഴിന് പൊതുദർശനം പുനരാരംഭിച്ചു. മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പലർക്കും അഞ്ചു മണി ക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ടിവന്നു.
ഇന്നു രാത്രി ഏഴു വരെയാണ് വത്തിക്കാൻ നിശ്ചയിച്ചിരിക്കുന്ന പൊതുദർശന സമയം. സം സ്‌കാരച്ചടങ്ങിനുള്ള ഒരുക്കമായി ഇന്നു രാത്രി എട്ടിന് കാമർ ലെംഗോ കർദിനാൾ കെവിൻ ഫാരൽ മൃതദേഹപേടകം അട യ്ക്കും. സഭയുടെ പാരമ്പര്യമനു സരിച്ച് മൂന്നു കാര്യങ്ങൾ മാർപാപ്പമാരുടെ ശവമഞ്ചത്തിൽ നിക്ഷേപിക്കാറുണ്ട്. നാളെ രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരം ഭിക്കും. കർദിനാൾ തിരുസംഘ ത്തിൻ്റെ തലവൻ കർദിനാൾ ഡീൻ ജൊവാന്നി ബാത്തിസ്തറേ സംസ്‌കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കർമ്മങ്ങൾക്കു ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശു ദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം ക ബറടക്കുക. അവിടെ ‘റോമിൻ്റെ രക്ഷകയായ മാതാവിൻ്റെ’ തിരു സ്വരൂപം സ്ഥിതിചെയ്യുന്ന പോളൈൻ ചാപ്പലിനും പീഡാനുഭവ ചാപ്പലിനും മധ്യേ തയാ റാക്കിയ കല്ലറയിലായിരിക്കും ഭൗതികദേഹം കബറടക്കുക. തുടർന്ന് രാത്രി ഒമ്പതിന് വലിയ പള്ളിയിൽ ജപമാല പ്രാർഥന ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ മുതൽ ഫ്രാൻസിസ് മാർ പാപ്പയുടെ കബറിടം പൊതുജ നങ്ങൾക്ക് സന്ദർശിക്കാൻ അവ സരമുണ്ടായിരിക്കുമെന്നും വത്തിക്കാൻ അറിയിച്ചു.
പുതുഞായർ ഒഴികെ മേയ് നാലുവരെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് ദിവംഗതനായ മാർപാപ്പയ്ക്ക വേണ്ടി സെന്റ് പീറ്റേഴ്സ‌് ബസി ലിക്കയുടെ പ്രധാന അൾത്താരയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഞായറാഴ്ച പതിവു പോലെ സെൻ്റ് പീറ്റേഴ്‌സ് ചത്വര ത്തിലായിരിക്കും വിശുദ്ധ കൂർബാന.
സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദി നാൾ മാർ ക്ലീമിസ് കാതോലി ക്കാബാവ, സീറോമലബാർ സഭമേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവർ ഇതിനോടകം വത്തിക്കാനിൽ എത്തിയിട്ടുണ്ട്.





