Kozhikode

കോഴിക്കോട് മകള്‍ക്കൊപ്പം ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ടു വീണു: യുവതിക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്.

സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററിൽ എത്തി മടങ്ങുന്നതിനിടെ വൈകിട്ട് 5.15നാണു അപകടം. എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: സി.കെ.ഫഹദ്.

Related Articles

Back to top button