Kozhikode

കോഴിക്കോട് വീണ്ടും ലഹരി സംഘത്തിന്റെ അക്രമണം, ഒരാൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : താമരശ്ശേരിയിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമണം. ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെയാണ് അക്രമണം ഉണ്ടായത്. ആക്രമണത്തിൽ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മർദ്ദനമേറ്റത്.

മൂന്നുപേർ പേർ ചേർന്നാണ് അക്രമിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button