India

നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം

Please complete the required fields.




ചെന്നൈ : നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടമുണ്ടായത്.തക്കല മുട്ടയ്ക്കാട് സ്വദേശി ആരോഗ്യ ( 47) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ചായ കുടിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വാഹനം ഓടിച്ച ജെബിനെ പൊലീസ് അറസ്റ്റു ചെയ്തു.

Related Articles

Back to top button