Kozhikode

കോഴിക്കോട് പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; വടകര സ്വദേശികൾ കസ്റ്റഡിയിൽ

Please complete the required fields.




കോഴിക്കോട്: മേപ്പയ്യൂർ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് പെൺകുട്ടി.

അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറിൽ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേർ പിടിയിലായത്.

കാണാതായ പെൺകുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിൻ കയറിയെന്നും അവിടെ നിന്നും പെൺകുട്ടിയും ആൺസുഹൃത്തും മറ്റൊരു ട്രെയിനിൽ കയറിയെന്നുമാണ് പിടിയിലായവർ മേപ്പയ്യൂർ പൊലീസിനോട് പറഞ്ഞത്.

Related Articles

Back to top button