
കോഴിക്കോട് : പ്രകൃതി ദുരന്തമുഖത്ത് പോലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്നും വയനാട്ടിൽ ദുരന്തമുഖത്ത് രാഷ്ട്രീയം നീക്കമാണ് കേന്ദ്രം നടത്തിയതെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പറഞ്ഞു.
കേരളത്തിന് ഒരു രൂപ പോലും നല്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.ബിജെപി ഇതര ഗവൺമെൻറിനെതിരെ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നു. കേരള സർക്കാറിനെ ദുർബലപ്പെടുത്താണ് കേന്ദ്രം ശ്രമിക്കുന്നതെന്നു സത്യൻ മൊകേരി പറഞ്ഞു.
കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയ്ക്കും ,ജന വിരുദ്ധ നയത്തിനുമെതിരെ എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വത്സരാജ് മണലാട്ട് അധ്യക്ഷനായി.