Wayanad

കല്‍പറ്റയില്‍ കാട്ടാന ആക്രമണം; കര്‍ഷകന് ചികിത്സാ ചെലവ് പൂര്‍ണമായും ലഭിക്കും

Please complete the required fields.




കല്‍പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വലത് കാല്‍ തകര്‍ന്ന പട്ടികവര്‍ഗ കര്‍ഷകന്‍ വയനാട് നീര്‍വാരം അമ്മാനിയിലെ കോട്ടവയല്‍ തമ്പിക്ക് ചികിത്സച്ചെലവ് പൂര്‍ണമായും ലഭിക്കും. ചികിത്സച്ചെവല് കണക്കാക്കി തുക അനുവദിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 2017 ജൂണിലാണ് തമ്പിയെ കാട്ടാന ആക്രമിച്ചത്.

പനമരത്തുനിന്നു സാധനങ്ങള്‍ വാങ്ങി രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറിച്യ വിഭാഗത്തില്‍പ്പെട്ട തമ്പി അപകടത്തില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വലത് കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.

Related Articles

Back to top button