
വടകര: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകൾക്ക് നാശം. ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളം-മംഗലാപുരം ബസ് നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചത്. ആളപായമില്ല. പഴയ മെയിൻ റോഡിൽ ഒന്തംഓവർ ബ്രിഡ്ജ് ജംഗ്ഷനു സമീപം ശ്രീലേഷിന്റെ അമേസ് ജെന്റ്‌സ് ആന്റ് കിഡ്സ്, അജിയുടെ കല കിഡ്‌സ് ഗോൾഡ് എന്നീ സ്ഥാപനങ്ങൾക്കാണ് നാശമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഇവയുടെ മുൻഭാഗത്തെ നെയിംബോർഡുകൾ പാടേ തകർത്തു. ഏതാണ്ട് എഴുപത്തയ്യായിരം രൂപയുടെ
യൂനാനി ഹോസ്‌പിറ്റൽ & ഹിജാമ സെൻറർ നഷ്ടമുണ്ടാവുമെന്നാണ് പറയുന്നത്. പൊതുവെ തിരക്കേറിയ ഫുട്ടാത്തിൽ പുലർച്ചെയായതിനാൽ ആളനക്കമില്ലാതെ പോയത് ആശ്വാസമായി. ബസിന്റെ മുൻഭാഗത്ത് നാശമുണ്ടായി. 33 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇവർ മറ്റൊരു ബസിൽ യാത്ര തുടർന്നു. വടകര പോലീസ് സ്ഥലത്തെത്തി.





