India

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

Please complete the required fields.




ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്നവാരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറോളമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

കൂടുതൽ ഭീകരർ ഇവിടെ ഉണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്. ഭീകരരിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ്റെ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. കാർഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകനെന്ന വ്യാജേന ഇവർ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ സേനയുടെ കണക്കുകൂട്ടൽ.

Related Articles

Leave a Reply

Back to top button