
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടൽ .വ്യാപക കൃഷിനാശവുമുണ്ടായി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല.
എന്നാൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ ഒലിച്ചുപോയി. ഇതോടെ, പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ് . അതുപോലെ മണ്ണൊലിച്ച് റോഡിനും കേടുപാടുണ്ട്.
ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയിലാണ് നേരത്തേ ഉരുള്പൊട്ടിയിരുന്നത്. ഇവിടെ 57 പേരെ മാറ്റത്താമസിപ്പിച്ചിരുന്നു.





