Thiruvananthapuram

കള്ളക്കടൽ പ്രതിഭാസം; നാളെ രാവിലെ മുതൽ കേരള-തമിഴ്‌നാട് തീരത്ത് പ്രത്യേക ജാഗ്രത നിർദ്ദേശം

Please complete the required fields.




തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം,കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.

നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.

Related Articles

Back to top button