Kozhikode

തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും പേവിഷബാധയേറ്റുള്ള മരണവും കൂടുന്നു

Please complete the required fields.




കോഴിക്കോട്: സംസ്ഥാനത്ത് പേവിഷബാധമൂലമുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞവർഷം മാത്രം പേവിഷബാധയേറ്റുള്ള മരണം 26-ആണ്. നായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് മൂന്നുലക്ഷത്തിലധികം പേരും. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ എണ്ണം ഇതിലും കൂടും. 2023-നെക്കാൾ പതിനായിരത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായാണ് സർക്കാർ കണക്കുകൾ. വന്ധ്യംകരണവും വാക്‌സിനേഷനും ഉൾപ്പെടെയുള്ള പദ്ധതികൾ പാളുന്നുവെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.

2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളിൽ വർധനയുണ്ടായത്. പത്തിൽതാഴെമാത്രമായിരുന്ന മരണനിരക്ക് 2021-ൽ പതിനൊന്നായി. തുടർന്നുള്ള വർഷങ്ങളിൽ 25-നും മുകളിലായി. 2022-ൽ 27 പേർ പേവിഷബാധയേറ്റ് മരിച്ചു, 2023-ൽ 25 പേരും. സർക്കാർ കണക്കുകളിലുള്ള തെരുവുനായ്ക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവർ. 2019-ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളാണുള്ളത്. എന്നാൽ കഴിഞ്ഞവർഷംമാത്രം നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണം 3,16,793. കഴിഞ്ഞവർഷം കൂടുതൽപേർക്ക് നായയുടെ കടിയേറ്റത് തലസ്ഥാനജില്ലയിലാണ്-50,870. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നിൽ.

Related Articles

Back to top button