Kozhikode

മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചു; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ കുഞ്ഞു മരിച്ചു

Please complete the required fields.




കോഴിക്കോട് : ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്.എഫ് ക്വാർട്ടേഴ്‌സിൽ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ മകൻ മരിച്ചു. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി ആറങ്ങാട്ട് രാഹുലിന്റെയും പേരാമ്പ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ ആണ് മരിച്ചത്.

അപകടത്തിൽ ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേൾഡ് റെക്കോർഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു ദക്ഷിത് യുവൻ. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗമാണ് രാഹുൽ.

Related Articles

Back to top button