SportsWayanad

‘കടുവ കൊലപ്പെടുത്തിയ രാധ മിന്നു മണിയുടെ ഉറ്റബന്ധു’; ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് താരം

Please complete the required fields.




മാനന്തവാടിയിൽ കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തനറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം വിവരം പങ്കുവച്ചത്. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നു മണി ഫേസ്ബുക്കിൽ കുറിച്ചു.

മിന്നുമണിയുടെ ഫെയ്സ്ബുക് പോസ്റ്റ്

വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി

Related Articles

Back to top button