
കോഴിക്കോട് : താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പൊടിപ്പിൽ, ഓണിപ്പൊയിൽ, വെഴക്കാട്ട്, വാടിക്കൽ, പള്ളിപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ കുറുനരി ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിൽ നാട്ടുകാർ യോഗംചേർന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ രക്ഷാധികാരികളായി ജാഗ്രതാസമിതി രൂപവത്കരിച്ചു.
ആദ്യനടപടിയായി കാടുമൂടിക്കിടക്കുന്ന പറമ്പുകളുടെ ഉടമകളെ നേരിൽക്കണ്ട് കാട് വെട്ടിതെളിയിപ്പിക്കാൻ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കെടവൂർ വാർഡ് മെമ്പർ എം.വി. യുവേഷ് യോഗം ഉദ്ഘാടനംചെയ്തു. ഈർപ്പോണ വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷയായി. കെ.പി. റഹീം, വി.പി. ഗോപാലൻകുട്ടി, സത്താർ പള്ളിപ്പുറം, വി. നൗഫൽ, കെ.പി. ലത്തീഫ്, വി. അർഷാദ്, പി.വി. മുഹമ്മദ്, മുജീബുദ്ധീൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ജാഗ്രതാസമിതി ഭാരവാഹികളായി വി. നൗഫൽ (ചെയ.), പി. സലാം, ഒ.പി. ഷംസുദ്ദീൻ (വൈ.ചെയ.), വി. അർഷാദ് (ജന.കൺ.), ബാവി നിസാർ, സുബൈർ വി. കുഞ്ഞോൻ, പ്രേമരാജൻ, എ.പി. നൗഷാദ്, വി. നൗഫീക്ക് (കൺ.), വി. ശിവദാസൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.





