
സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂചന നൽകി രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാ ചുമതലകൾ ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു രാഹുൽ ഗാന്ധി. ചുമതലകളില്ലാതെ പാർട്ടി ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ നിർവഹിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം ഗോവയില്‍ ഗോത്രവര്‍ഗസ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിക്ക് തുടക്കംകുറിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. അടുത്തകൊല്ലം ആദ്യമാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.പരമ്പരാഗത നാടോടിനൃത്തം അവതരിപ്പിക്കുന്ന ഗോത്രവര്‍ഗ സ്ത്രീകള്‍ക്കൊപ്പം പ്രിയങ്കയും ചുവടുവെക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.





