
താമരശ്ശേരി: സംസ്ഥാന പാതയിലെ ചുങ്കം – കൂടത്തായി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്കേറ്റു. മൃഗാശുപത്രിക്കും മിച്ചഭൂമി ജംഗ്ഷനുമിടയിലാണ് അപകടം. കാർ യാത്രികരായ മുസ്തഫ, മറിയക്കുട്ടി, സലീന, അമൽ എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർ ദിശയിൽ വരികയായിരുന്ന താമരശ്ശേരി കെടവൂർ സ്വദേശിയുടെ കാറിൽ ഇടിക്കുകയായിരുന്ന പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു





