
കൊടുവള്ളി : ലൈറ്റ്നിങ് കൊടുവള്ളിയുടെ നേതൃത്വത്തിൽ ജനുവരി 19 മുതൽ കൊടുവള്ളി നഗരസഭാ മിനി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 39-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പി.ടി.എ. റഹീം എം.എൽ.എ. നിർവഹിച്ചു.
ടൂർണമെന്റിന്റെ മുഖ്യസ്പോൺസർ മൈജി ഷാജി, കോ-സ്പോൺസർ തങ്ങൾസ് മുനീർ, പി.ടി.എ. ലത്തീഫ്, കെ.വി. നൗഷാദ് എന്നിവർ സംസാരിച്ചു. ജനറൽകൺവീനർ സി.കെ. ജലീൽ, കോഡിനേറ്റർ പി.കെ. അബ്ദുൽ വഹാബ്, എം. മുബാറക്, കെ.കെ. സുബൈർ, അബ്ദു ആരാധന, തങ്ങൾസ് റഹീം, കൊയപ്പ റഹിം, തങ്ങൾസ് അലി, കെ.കെ. ഷാജി, കാരാട്ട് റഹീം എന്നിവർ പങ്കെടുത്തു.





