Thrissur

കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

Please complete the required fields.




തൃശൂർ :ദേശീയപാത ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പിടിയിൽ. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 30 ഗ്രാം കഞ്ചാവ്,എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ മാണിക്യത്തൊടി സ്വദേശി വല്ലാശ്ശേരി വീട്ടിൽ 23 വയസ്സുള്ള ആകർഷ്, പാവറട്ടി ഇടിയഞ്ചിറ സ്വദേശി 24 വയസ്സുള്ള പുതുവീട്ടിൽ റംഷിക്ക്, ഗുരുവായൂർ ഇടപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ 23 വയസ്സുള്ള ഫാസിൽ,കൊല്ലം ഐലൻഡ് നഗർ സ്വദേശി പ്രേംജി ഭവനിൽ 23 വയസ്സുള്ള ആദർശ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Related Articles

Back to top button