EntertainmentKerala
മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആശ ശരത്തും ശ്വേത മേനോനും

അമ്മ പ്രസിഡന്റായി മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു .
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേർ മത്സര രംഗത്തുണ്ട്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറൽ ബോഡി യോഗവും ഈ മാസം 19ന് നടക്കും.





