Kozhikode

വടകരയിൽ കാർ ക​നാ​ലി​ലേ​ക്ക് മറിഞ്ഞ് അപകടം, സ്ത്രീക്ക് പരിക്ക്

Please complete the required fields.




ആ​യ​ഞ്ചേ​രി: ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു അപകടം . ഒരാൾക്ക് പരിക്ക്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ജാ​തി​യേ​രി​യി​ൽ​നി​ന്നും വ​ള്ളി​യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ബ​ന്ധു​ക്ക​ളാ​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ മ​ല​ക്കം​മ​റി​ഞ്ഞ് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളു​മാ​ണ് കാ​റി​ന്റെ വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ സ്ത്രീ ​നാ​ദാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

Related Articles

Back to top button