
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 9 വിക്കറ്റ് ജയം. ആർസിബി മുന്നോട്ടുവച്ച 69 റൺസ് വിജയലക്ഷ്യം 8 ഓവറിൽ സൺറൈസേഴ്സ് മറികടന്നു. ഹൈദരാബാദിനായി ഓപ്പണർ അഭിഷേക് ശർമ്മ 47 റൺസ് നേടി ടോപ്പ് സ്കോററായി.
കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സ് അനായാസമാണ് വിജയലക്ഷ്യം മറികടന്നത്. വില്ല്യംസൺ മെല്ലെ കളിച്ചപ്പോൾ അഭിഷേക് ആക്രമണ ബാറ്റിംഗ് കാഴ്ചവച്ചു. പവർപ്ലേയിൽ തന്നെ 56 റൺസാണ് അവർ നേടിയത്. 64 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് ഹർഷൽ പട്ടേലാണ് പൊളിച്ചത്. അഭിഷേക് ശർമ്മയെ അനുജ് റാവത്ത് പിടികൂടുകയായിരുന്നു. കെയിൻ വില്ല്യംസണും (16) രാഹുൽ ത്രിപാഠിയും (7) പുറത്താവാതെ നിന്നു.





