Kozhikode

എസ്.കെ.എസ്.എസ്.എഫ്. സർഗലയം: കലാജാഥ നടത്തി

Please complete the required fields.




കൊടുവള്ളി : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സർഗലയം കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി കൊടുവള്ളി ടൗണിൽ കലാജാഥ നടത്തി. സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് മിർബാത് തങ്ങൾ, റാഷിദ്‌ കാക്കുനി, പി.സി. കുഞ്ഞാലൻകുട്ടി ഫൈസി, മുസ്തഫ ഹുദവി, നവാസ് ദാരിമി, വാവാട് അബ്ദുള്ള മുസ്‌ല്യാർ, പി.സി. മുഹമ്മദ്‌ ഇബ്രാഹിം, റാഷിദ്‌ കളരാന്തിരി, ജലീൽ അഷ്ഹരി, ഹാരിസ് പറക്കുന്ന് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന കലാ-സാഹിത്യ സെമിനാർ ടി.പി.സി. തങ്ങൾ ഉദ്ഘാടനംചെയ്തു. റഷീദ് മോങ്ങം വിഷയാവതരണം നടത്തി. പി.ടി.എ. റഹീം എം.എൽ.എ. മുഖ്യാതിഥിയായി. കലാമത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ കൊടുവള്ളി ദാറുൽ അസ്ഹർ, കെ.എം.ഒ. ഐ.ടി.ഐ. എന്നിവിടങ്ങളിൽ ഒരുക്കിയ വേദികളിൽ നടക്കും.

Related Articles

Back to top button