
കോഴിക്കോട് : ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സയ്ക്കായി കൊണ്ടുപോയ യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശി ന്യുർജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടുപായത്ത് ഭർത്താവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടം നാളെ നടക്കും.





