Kozhikode

വടകരയിലെ വാഹനാപകടം; കോമയിലായ ദൃഷാന ആശുപത്രി വിട്ടു

Please complete the required fields.




കോഴിക്കോട് : വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു.കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമുള്ള വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റിയത്. കഴിഞ്ഞ പത്ത് മാസമായി ദൃഷാന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. സാഹചര്യം മാറുമ്പോൾ ആരോഗ്യവസ്ഥയിലും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുണ്ടായ തീരുമാനം. കുടുംബം ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു.അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Related Articles

Back to top button