
കോഴിക്കോട് : മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം വെസ്റ്റ്ഹിൽ ദോബിഖാന അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗം തുടങ്ങിയ എട്ടാമത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആണിത്. മേയർ എം. ബീനാ ഫിലിപ്പ് അധ്യക്ഷയായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ, എ. പ്രദീപ് കുമാർ, വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ഒ.പി. ഷിജിന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ, കൗൺസിലർ എം.കെ. മഹേഷ്, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.





