
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം, ഡോക്ടറുടെ പ്രതികരണം പുറത്ത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ കേഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ ഭരത് കൃഷ്ണയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ കൈയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരാണ് ഡോക്ടറുടെ അടുത്തെത്തിയത് .വയനാട്ടിൽ നിന്ന് വരുന്നതാണ് കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും പറഞ്ഞിരുന്നു.
ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്നവനും ചെവി അടഞ്ഞിട്ടുണ്ട് ഇയാൾക്കും മരുന്ന് നൽകണമെന്ന് നേഴ്സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു. ഒ പി ടിക്കറ്റെടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ നേഴ്സ്മാരോട് തട്ടിക്കയറുകയും ഉണ്ടായി ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന് മറ്റ് രണ്ട് പേർ കൂടെ വന്ന് ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി.
താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേർ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.





