Kozhikode

വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി; സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Please complete the required fields.




കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും കൈക്കലാക്കിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് കാസർകോട് വച്ചാണ് ഇർഷാനയെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Back to top button