Kozhikode

കോഴിക്കോട് : കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി മുക്കം അഗ്നി രക്ഷാസേന

Please complete the required fields.




കോഴിക്കോട് കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്.

ഉടൻ തന്നെ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന് തുടർന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി.ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, ആങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ചാണ് മിനിറ്റുകൾക്കുള്ളിൽ പതിനാലുകാരനെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ മാനിപുരം പാലത്തിനു സമീപത്താണ് സംഭവം.

Related Articles

Back to top button