
തിരുവനന്തപുരം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ കാറിടിച്ചു കയറി ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്താണ് സംഭവം. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെയാണ് സംഭവം.
കാർ ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ആറ്റിങ്ങൽ അഗ്നിരക്ഷാസേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.





