Kollam

വയോധികയെ ആക്രമിച്ച് സ്വർണവും മൊബൈൽ ഫോണും കവർന്നു, കാതിന് പരിക്കേറ്റു, അന്വേഷണം

Please complete the required fields.




കൊല്ലം: വയോധികയെ ആക്രമിച്ച് സ്വർണവും മൊബൈൽ ഫോണും കവർന്നു. കുന്നിക്കോട് പച്ചില വളവ് സ്വദേശിയായ എൺപത്തിയഞ്ച് വയസുള്ള ഹൈമവതിയാണ് കവർച്ചയ്ക്ക് ഇരയായത്. കമ്മൽ കൈക്കലാക്കുന്നതിനിടെ വയോധികയുടെ കാതിന് പരിക്കേറ്റു.അടുക്കളയുടെ ആസ്ബറ്റോസ് മേൽക്കൂര ഇളക്കി മാറ്റി മോഷ്ടാവ് വീടിനുള്ളിൽ കയറിയ ശേഷമാണ് കവർച്ച നടത്തിയത്.

ഉറങ്ങി കിടക്കുകയായിരുന്ന വയോധിക ശബ്ദം കേട്ട് എണീറ്റു. മുറിയുടെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഹൈമവതിയെ ആക്രമിച്ച് സ്വർണം കവർന്നു. മാലയ്ക്കും കമ്മലിനും ഒപ്പം മൊബൈൽ ഫോണും കൈക്കലാക്കി.
കമ്മൽ ഊരിയെടുക്കാൻ ശ്രമിക്കുന്നതിടെ ഹൈമവതിയുടെ കാതിന് പരിക്കേറ്റു. തുടർന്ന് വേഗത്തിൽ കവർച്ച നടത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും ചേർന്നാണ് ഹൈമവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്.

കാതിന് തുന്നലുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുമെന്ന് ഹൈമവതി പറയുന്നു. മോഷ്ടാവിനെ കണ്ടെത്താൻ കുന്നിക്കോട് പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button