Palakkad

‘ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം’ – രാഹുൽ മാങ്കൂട്ടത്തിൽ

Please complete the required fields.




ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജയത്തിൽ ഭയങ്കര സന്തോഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്നറിയില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടർമാരെ കാണുക മാത്രമായിരുന്നു തന്റെ ജോലി.

ബാക്കി എല്ലാ കാര്യങ്ങളും മുതിർന്ന നേതാക്കളും ആണ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു. പാലക്കാട് എല്ലാവരും ഒരു ടീം ആയിട്ടാണ് പ്രവർത്തിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.ഇത് പാലക്കാടിന്റെ വിജയമാണെന്നും പാലക്കാട് ആ​ഗ്രഹിച്ച വിജയമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുതിർന്ന നേതാക്കളുടെ അടക്കം ഉണ്ടായ വലിയ തോതിലുള്ള പിന്തുണയുടെയും മുന്നണിയുടെയും വിജയമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

Related Articles

Back to top button