സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു . 102413 ലീഡ് തുടരുന്നു .
ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികൾക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയർത്താനോ കഴിഞ്ഞിട്ടില്ല.
എത്ര വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉണ്ടാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ നോക്കുന്നത്.അതി വേഗത്തിലാണ് യുഡിഎഫ് ലീഡ് ഉയരുന്നത്.പാലക്കാട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് 1421 ലീഡിനും മുന്നിലും
ചേലക്കരയിൽ യുആർ പ്രദീപ് 6256 ലീഡിനും മുന്നിലാണ്.