Ernakulam
കരിങ്കൊടി കാണിച്ചതിൽ അപമാനമില്ല”; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കരിങ്കൊടി കാണിച്ചാൽ അപമാനമാകില്ലെന്ന് ഹൈക്കോടതി. എറണാകുളം പറവൂരിൽ 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രദർശനവുമായി ബന്ധപ്പെട്ട കേസുകൾ കോടതി റദ്ദാക്കി.
ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസ് അടക്കം, പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും കോടതി അസാധുവായി പ്രഖ്യാപിച്ചു. നിസ്സാര വിഷയങ്ങളിൽ നിയമനടപടികൾ കൈക്കൊള്ളുന്ന പ്രവണതക്കെതിരെ കോടതി രൂക്ഷമായ നിരീക്ഷണം രേഖപ്പെടുത്തി. പ്രതിഷേധങ്ങളിൽ ചെറിയ തോതിലുള്ള ബലപ്രയോഗം സ്വാഭാവികമാണെന്നും ഇത്തരം വിഷയങ്ങളിൽ കേസ് കൊടുക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.