Thrissur

കൂട്ടമായെത്തി കടന്നൽ ആക്രമണം; ഓടി വീട്ടിലേക്ക് കയറിയെങ്കിലും കുത്തേറ്റു, അഞ്ച് പേർക്ക് പരിക്ക്

Please complete the required fields.




കുന്നംകുളം: കുന്നംകുളത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു . ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പത്താം വാർഡിൽ പട്ടാമ്പി റോഡിലെ ഫീൽഡ് നഗറിലാണ് സംഭവം.
ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമ്മപാലൻ ഉൾപ്പെടെ 5 പേർക്കാണ് കടന്നൽ കുത്തേറ്റത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റൻ കടന്നൽകൂട് ഉള്ളത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റോഡിലൂടെ നടന്നു വരികയായിരുന്ന റോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിനിടെ ഓടി വീട്ടിൽ കയറിയെങ്കിലും പുറകെ കൂട്ടമായെത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മറ്റുള്ളവരെ കടന്നൽ ആക്രമിച്ചത്.
വാർഡ് കൗൺസിലർമാരായ ബിനാരവി, സന്ദീപ് ചന്ദ്രൻ എന്നിവർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗവും പാമ്പ് സംരക്ഷകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടോടെ ഭീമൻ കടന്നൽകൂട് നീക്കം ചെയ്യാനാകുമെന്ന് രാജൻ പറഞ്ഞു.

Related Articles

Back to top button