കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി അപകടം.
എതിർദിശയിൽ നിന്നെത്തിയ കാർ ബസിൻ്റെ പിൻഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആക്സിൽ അടക്കമാണ് ടയറുകൾ വേർപെട്ട് പോയത്. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കില്ല. കാറോടിച്ചയാൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.