Kozhikode
കോഴിക്കോട് വടകരയിൽ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍
വടകര : വടകര പുത്തൂരില്‍ വീട് കയറി റിട്ടേയർഡ് പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രൻ, മകൻ ആകാശ് എന്നിവർക്കു നേരെ നടന്ന മുഖം മൂടി ആക്രമണത്തിൽ നാലു പേർ കസ്റ്റഡിയിൽ.
വില്ല്യാപ്പള്ളി സ്വദേശികളായ മൂന്ന് ക്വട്ടേഷൻ അംഗങ്ങളെയും ഇവർക്ക് ക്വട്ടേഷൻ നൽകിയ ഒരാളെയുമാണ് വടകര പോലിസ് ഇന്നല രാത്രി കസ്റ്റഡിയിൽ എടുത്തത്.20000 രൂപയ്ക്കാണ് രവീന്ദ്രനെ അക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.
ഇക്കഴിഞ്ഞ നാലിനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രവീന്ദ്രനെയും മകൻ ആകാശിനെയും സംഘം ആക്രമിച്ചത്.
രണ്ട് പേർ മുഖംമൂടി ധരിച്ചും ഒരാൾ മുഖത്ത് കരിവാരി തേച്ചുമാണ് അക്രമിക്കാനെത്തിയത്. അക്രമികൾക്കു പുറമെ ഇവർ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നത് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.