Kottayam
എ.ടി.എം. കൗണ്ടറിലേക്ക് കുതിച്ചെത്തി കാട്ടുപന്നി; പണമെടുക്കാന്‍ നിന്നയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
എരുമേലി: കുതിച്ചെത്തിയ കാട്ടുപന്നിയിൽ നിന്ന് എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം.
മുക്കുട സ്വദേശി ഗോപാലന്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെയാണ് കാട്ടുപന്നി കൗണ്ടറിലേക്ക് കുതിച്ചെത്തിയത്.വലിയ ഗ്ലാസ്സ് വാതിൽ തകര്‍ത്ത് പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ ഗോപാലന്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.പൊട്ടിയ ഗ്ലാസ് കാലില്‍ കൊണ്ട് ഗോപാലന് പരിക്കേറ്റു.
ഗ്ലാസ് ഡോര്‍ പൊട്ടി തലയില്‍ വീഴാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഗോപാലന്‍ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.