Palakkad

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 13.9 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Please complete the required fields.




പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ 13.9 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം താഴുതാല സ്വദേശിയായ എസ്. ശരത്ത് (25) ആണ് അറസ്റ്റിലായത്. ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വിശാഖപട്ടണത്തു നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണ് ശരത്ത് പിടിയിലായിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ലഹരി വില്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരനാണ് ഇയാളെന്നാണ് അധികൃതര്‍ നല്‍കിയ സൂചന. തീവണ്ടി മാര്‍ഗമുള്ള കഞ്ചാവ് കടത്തിനെതിരെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ആര്‍.പി.എഫ്, എക്സൈസ് അധികൃതര്‍ അറിയിച്ചു.

ആര്‍.പി.എഫ് സി.ഐ എന്‍. കേശവദാസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ രാജേഷ്, ആര്‍.പി.എഫ് എ.എസ്.ഐ എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ് സുമേഷ്, സി.ഇ.ഒമാരായ അബ്ദുള്‍ ബാസിത്, എന്‍ രജിത്ത്, നൗഫല്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button