Kerala

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി

Please complete the required fields.




ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്.

കോടിയേരി അവധിയെടുത്തോടെ എ വിജയരാഘവനായിരുന്നു താത്കാലിക ചുമതല. മകൻ ബിനീഷ് കോടിയേരി ജയിൽ മോചിതനായതിനു പിന്നാലെയാണ് അദ്ദേഹം തൽസ്ഥാനത്തു തിരികെയെത്തിയത്.

Related Articles

Leave a Reply

Back to top button